കാക്കനാട്: കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത് 3899 പോളിംഗ് ബൂത്തുകൾ. 2016 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1647 പോളിംഗ് ബൂത്തുകളാണ് ഇത്തവണ അധികമായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഇരട്ടിയാണ്.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സജ്ജമാക്കിയ പോളിംഗ് ബൂത്തുകളുടെ എണ്ണം യഥാക്രമം. പെരുമ്പാവൂർ 270, അങ്കമാലി 257, ആലുവ 286, പറവൂർ 298,
വൈപ്പിൻ 259, കളമശ്ശേരി 298. തൃക്കാക്കര 287, കൊച്ചി 270, എറണാകുളം 248, തൃപ്പൂണിത്തുറ 308, മൂവാറ്റുപുഴ 284, കുന്നത്തുനാട് 273, പിറവം 312, കോതമംഗലം 254.