ആലപ്പുഴ: കനത്ത മഴയിലും കടലാക്രമത്തിലും ജില്ലയിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയെത്തി. 24 പേരടങ്ങുന്ന സംഘമാണ് എത്തിയത്. മൂന്നു ഓഫീസർമാരുടെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം. ഇന്ന് (മെയ് 15) ചേർത്തല ഭാഗത്തെ കടലാക്രമണ പ്രദേശങ്ങളിൽ ഇവർ രക്ഷാപ്രവർത്തനങ്ങൾ നടത്തും.