എറണാകുളം:ജില്ലയിൽ 15-ാം തീയതി വരെ 920929 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. സർക്കാർ ആശുപത്രികളിൽ നിന്നും
615881 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 305048 ആളുകളും വാക്സിൻ സ്വീകരിച്ചു.
707867 ആളുകൾ ആദ്യ ഡോസ് വാക്സിനും 211727 ആളുകൾ രണ്ടാം ഡോസും ഇതുവരെ സ്വീകരിച്ചു. 133253 ആരോഗ്യ പ്രവർത്തകരും 80054 കോവിഡ് മുന്നണി പ്രവർത്തകരും 18 നും 44 നും ഇടയിൽ പ്രായമുള്ള 1335 ആളുകളും 45 നും 60 നും ഇടയിൽ പ്രായമുള്ള 239356 ആളുകളും 60 വയസിനു മുകളിലുള്ള 466931 ആളുകളും വാക്സിൻ സ്വീകരിച്ചു. 199941 ആളുകൾക്ക് കോവിഷീൽഡ് രണ്ട് ഡോസും നൽകി. 11786 ആളുകൾക്ക് കോവാക്സിനും രണ്ട് ഡോസ് നൽകി.