എറണാകുളം; ജില്ലയിൽ 20-ാം തീയതി വരെ 727909 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ്റ ആദ്യ ഡോസും 219431 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 947340 ആളുകൾ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു.സർക്കാർ ആശുപത്രികളിൽ നിന്നും 640070 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്നും 307270 ആളുകളും വാക്സിൻ സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 58703 ആളുകൾ രണ്ട് ഡോസ് വാക്സിനും 74884 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30123 ആളുകൾ രണ്ട് ഡോസ് വാക്സിനും 50570 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3365 ആളുകളാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്.

141 ആളുകൾ കോവി ഷീൽഡും 3324 പേർ കോ വാക്സിനുമാണ് സ്വീകരിച്ചത്. 45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 223453 ആളുകൾ ആദ്യ ഡോസും 27573 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 375637 ആളുകൾ ആദ്യ ഡോസും 103032 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 668155 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 200089 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 59754 ആളുകൾ ആദ്യ ഡോസും 19342 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.