കാസർഗോഡ്:  റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഗമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു.

കേരള ഹൈക്കോടതിയുടെ wp(c) 9670 / 2018 ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥതയുള്ള വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നിവ ഇവ സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന രീതിയിൽ, റോഡ് സുരക്ഷാക്ക് വിഘാതമാകുന്ന ബോർഡുകൾ വസ്തുക്കൾ സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഇക്കാര്യം ജില്ലയിലെ ആർടിഒമാരുടെ വാട്‌സാപ്പിലോ ഇമെയിലിലോ ചിത്രങ്ങൾ സഹിതം സമർപ്പിക്കാവുന്നതാണ്. ആർടിഒ ഇ-മെയിൽ kl14.mvd@kerala.gov.in എൻഫോഴ്‌സ്‌മെൻറ് (വാട്ട്‌സാപ്പ് നമ്പർ (9188961297,9188961391 ) ഇ-മെയിൽ (rtoe14.mvd@kerala.gov.in)