നന്തിക്കര പോങ്കോത്ര എൽ പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന 6 വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങി രക്ഷകർത്താക്കൾക്ക് കൈമാറി. വിതരണോദ്‌ഘാടനം പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. സ്കൂളിലെ പി ടി എയുടെ സഹകരണത്തോടെയും സ്കൂളിലെ തന്നെ അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മൊബൈൽ ഫോണുകൾക്കുള്ള തുക സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ്, പി ടി എ പ്രസിഡന്റ് രജിത സുമേഷ്, സ്കൂൾ മാനേജർ കാട്ടിക്കുളം ഭരതൻ, പ്രധാന അധ്യാപിക ഷീജ തുടങ്ങിയവർ പങ്കെടുത്തു.