പാലക്കാട്:   പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിമട കൊക്കകോള കമ്പനിയില്‍ ആരംഭിച്ച കോവിഡ് ചികിത്സാ കേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മന്ത്രി വീണ ജോര്‍ജ് അടുത്ത ദിവസം അട്ടപ്പാടി സന്ദര്‍ശിച്ച് ആരോഗ്യ മേഖലയിലെ സ്ഥിതിഗതികളും സൗകര്യങ്ങളും വിലയിരുത്തും.