സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ ചിന്നക്കട വരിഞ്ഞം ടവറിലുള്ള കൈരളി ഷോറൂമില്‍ കൈത്തറി സാരി മേള ആരംഭിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ റീനാ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മധുര ചുങ്കുടി, ചെട്ടിനാട് കോട്ടണ്‍, പോളി കോട്ടണ്‍, കലംകാരി ഡിസൈന്‍, കേരള സാരികള്‍, മുണ്ടുകള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കുണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം 7.30 വരെയാണ് മേള. ജൂണ്‍ 23ന് സമാപിക്കും.
