കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(എം.സി.എ) പ്രവേശനത്തിന് അപേക്ഷാ ഫീസ് ഓണ്‍ലൈനായി ജൂലൈ 20 വരെ അടയ്ക്കാം. അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടര്‍ സയന്‍സ്സ് എഞ്ചിനിയറിംഗ് ബിരുദം അ്യവാ തത്തുല്യ യോഗ്യത അല്ലെങ്കില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്സ്.സി/ബി.കോം ബിരുദം. യോഗ്യതാ പരീക്ഷ 50% മാര്‍ക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാര്‍ ആകെ 45% മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ക്കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയശേഷം ഓണ്‍ലൈന്‍ മുഖേന ഈ മാസം 20 വരെ അപേക്ഷാഫീസ് അടയ്ക്കാമെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷാഫീസ് ഒടുക്കിയവര്‍ ഓണ്‍ലൈനായി അപേക്ഷകള്‍ ജൂലൈ 22 നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധരേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ വച്ച് 2021 ജൂലൈ 31 ന് എല്‍.ബി.എസ്സ് സെന്റര്‍ ഡയറക്ടര്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ ആണ് കോഴ്സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.
