കൊല്ലം: കോവിഡ് നിലനില്‍ക്കെ ഗുരുതര രോഗബാധിതര്‍ക്ക് ചികിത്സാ ധനസഹായം നല്‍കുതിലും ഓലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് പലിശരഹിത വായ്പ നല്‍കുതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സഹകരണ വകുപ്പ് നടത്തുതെ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്ക് സമാശ്വാസ നിധി പദ്ധതിയുടെ ഭാഗമായ ധനസഹായ വിതരണത്തിന്റെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാതരംഗിണി പലിശരഹിത വായ്പാ വിതരണത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുു മന്ത്രി.

ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജന്‍ അധ്യക്ഷനായി. രോഗബാധിതരായ 29 അംഗങ്ങള്‍ക്ക് ധനസഹായവും വിവിധ സ്‌കൂളുകളില്‍ പഠിക്കു 100 വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ പഠനത്തിന് പലിശരഹിത വായ്പയും നല്‍കി. കൊട്ടാരക്കര ബ്ലോക്ക്പ ഞ്ചായത്ത് പ്രസിഡന്റ് എം. ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ,ബ്ലോക്ക്പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.തങ്കപ്പന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ഓമനക്കു’ന്‍ പിള്ള, കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ എന്‍. വിനോദ് കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ബാബു വര്‍ഗീസ്, സഹകരണ ബാങ്ക് സെക്രട്ട റിയുടെ ചുമതലയുള്ള ബി. പ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.