പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ആഘോഷം ആഗസ്റ്റ് 28-ന് സംഘടിപ്പിക്കും.  രാവിലെ ഒമ്പതിന് വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും.

പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കവിഭാഗ വികസനവും ദേവസ്വവും പാർലമെന്ററികാര്യവും വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ, പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എന്നിവർ സംബന്ധിക്കും.

എം.പിമാരായ ശശിതരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ.പ്രശാന്ത്, വി.ശശി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, കൗൺസിലർ ഡോ.കെ.എസ്.റീന തുടങ്ങി മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.

മഹാത്മ അയ്യങ്കാളി അനുസ്മരണ പ്രഭാഷണം 28ന്
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പർലമെന്ററി അഫയേഴ്‌സ് നടത്തുന്ന മഹാത്മ അയ്യങ്കാളി അനുസ്മരണ പരിപാടിയിൽ സഫായി കർമചാരി ആന്ദോളൻ ദേശീയ കൺവീനർ പ്രഭാഷണം നടത്തും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ. എം വി ബിജുലാൽ അദ്ധ്യക്ഷം വഹിക്കുന്ന പ്രഭാഷണം ആഗസ്റ്റ് 28ന് വൈകിട്ട് ഏഴ് മണിക്ക് സൂം പ്ലാറ്റ്‌ഫോം വഴി നടത്തും. മീറ്റിംഗ് ഐഡി: 8528742769. പാസ്‌കോഡ്: 491209.