ഗവണ്മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ NSQF ലെവല്‍ 5 ( രണ്ട് വര്‍ഷം) ഡസ്ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ NSQF ലെവല്‍ 4(ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്മെന്റ് അംഗീകൃത (NCVT) കോഴ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാo. അപേക്ഷ ഫീസ് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 238038, 9539348420, 9895904350 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.
അവസാന തീയതി : സെപ്റ്റംബര്‍ 14. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ,ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും , https://www.itiadmissions.kerala.gov.in എന്ന അഡ്മിഷന് പോര്‍ട്ടലിലും ലഭ്യമാണ് . അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്.