ആലപ്പുഴ: പ്രായമായവരും കുട്ടികളും കോവിഡ് രോഗബാധിതരാകാതിരിക്കാന്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായി കഴിയണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ബന്ധുക്കല്‍ വീട്ടില്‍ വരുന്നത് പുറത്തു പോകാതെ രോഗ ബാധയേല്‍ക്കാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്ന പ്രായമായവര്‍ക്കും രോഗം പിടിക്കാന്‍ വഴിവെക്കുന്നു.
എത്ര പ്രിയപ്പെട്ടവും അടുപ്പമുള്ള വ്യക്തി ആയായാലും അവര്‍ മറ്റ് ആളുകളുമായി ഇടപെടുന്നവരും രോഗവാഹകരാകാന്‍ ഇടയുള്ളവരുമാണെങ്കില്‍ പ്രായമായവരുമായി ഇടപഴകരുത്. വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ ജോലിക്കും മറ്റും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ മസ്‌ക് ധരിച്ച് മാത്രം മുതിര്‍ന്നവരുമായി ഇടപെണം. സന്ദര്‍ശകരെ അനുവദിക്കരുത്.