ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. പ്രതിമാസം 17,600 രൂപ  വേതനം.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുളളതും ക്ലിനിക്കൽ സൈക്കോളജി പ്രവൃത്തിപരിചയം എന്നിവയുള്ളവരുമായ താത്പര്യമുളള ഉദ്യോദാർത്ഥികൾ ഒക്ടോബർ 5 ന് മുൻപ് principalsstgmc@gmail.com ലേക്ക് വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയയ്ക്കണം.  ഉദ്യോഗാർത്ഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തണം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അഭിമുഖം നടത്തും. അഭിമുഖത്തിന്റെ തീയതിയും സമയവും ഉദ്യോഗാർത്ഥികളെ അറിയിക്കും.