‘ആസാദി കാ അമൃത മഹോത്സവ് ‘ പരിപാടിയുടെ ഭാഗമായി ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 14 വരെയുള്ള നിയമ ബോധവത്ക്കരണ ക്യാമ്പയിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഒക്ടോബര്‍ 2ന് വാഴത്തോപ്പ് പഞ്ചായത്ത് ഹാളില്‍ ഇടുക്കി മുന്‍സിഫ് മജിസ്‌ട്രേട്ട് നിഷാദ് ഇബ്രാഹിം നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ മിനി ജേക്കബ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിജി ചാക്കോ, ഏലിയാമ്മ ജോയ് ആലീസ് ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഡ്വ. പി എ സുഹാസ് അഡ്വ. ലിസി എംഎം എന്നിവര്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നിയമ ബോധവത്ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കും.