75-ാമത്സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്റ കീഴിൽ എല്ലാ ജില്ലകളിലെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ(ഡി.ഐ.സി) ‘വാണിജ്യ സപ്താഹ്’ സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കയറ്റുമതി കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ നടത്തിയത്.

കയറ്റുമതി നടപടിക്രമങ്ങളും അവയുടെ പ്രോത്സാഹനങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം  ഡി.ഐ.സിയിൽ  സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ കൊച്ചി ഫോറിൻ ട്രേഡ് ഡയറക്ടർ ജനറലിലെ ജോയിന്റ് ഡയറക്ടർ കെ.എം ഹരിലാൽ ഉദ്ഘാടനം ചെയ്തു.

കൊച്ചി ഫോറിൻ ട്രേഡ് കൺസൾട്ടന്റ് എൻ.എൻ. മേനോൻ ക്ലാസുകൾ നയിച്ചു.  എല്ലാ ജില്ലകളിലും ഇത്തരത്തിൽ സെമിനാർ നടന്നു.
വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ സംഘടിപ്പിച്ച സെമിനാർ വ്യവസായികൾക്കും  സംരംഭകർക്കും ഒരുപോലെ ഉപകാരപ്രദമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും കയറ്റുമതികേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.