കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ആദ്യ ഡോസ് വക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കി. രണ്ടാം ഡോസ് പുരോഗമിക്കുന്നു. സി. എഫ്. എൽ. ടി. സിയിൽ 29 രോഗികൾ ചികിത്സയിലുണ്ട്. വാർഡ് തല ആർ. ആർ. ടികൾ സജീവമാണ്. ആർ. ടി. പി. സി. ആർ പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് എം. മനോജ് കുമാർ പറഞ്ഞു.
തൊടിയൂരിൽ ആദ്യ ഡോസ് 98 ശതമാനവും പാലിയേറ്റീവ് വിഭാഗത്തിന്റേത് 100 ശതമാനവും പൂർത്തിയായി.പഞ്ചായത്ത് പരിധിയിലെ സ്കൂളുകളുടെ ശുചീകരണം നടന്നു വരികയാണെന്ന് പ്രസിഡന്റ് ബിന്ദു പറഞ്ഞു.