പി.എസ്.സി ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി അട്ടപ്പാടി കില ട്രെയിനിങ് ഹാളിൽ നവംബർ ഒന്നിന് ആരംഭിക്കും. 30 ദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് അറിയിച്ചു. പട്ടികവർഗ വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷൻ ഗൈഡൻസ് യൂണിറ്റിന്റെയും അട്ടപ്പാടി ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 0491-2505204, 9745242474.