എറണാകുളം: റവന്യൂജില്ലാ സ്കൂള്‍ പ്രവേശനോത്സവം നവംബര്‍ ഒന്നിന് മുപ്പത്തടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ പത്തിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനാകും. ഹൈബി ഈഡന് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയാകും. വിദ്യാഭ്യാസ ഉപഡയറക്ടർ, വിവിധ തദ്ദേശ സ്ഥാപനപ്രതിനിധികൾ, അധ്യാപക സംഘടന ഭാരവാഹികൾ, പിടിഎ, എസ്എംസി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
റവന്യൂ ജില്ലാ സ്കൂൾ പ്രവേശനോത്സവത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര് രാജലക്ഷ്മി അധ്യക്ഷയായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഹണി ജി അലക്സാണ്ടര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ എന്‍ രാജീവ് എന്നിവര്‍ പങ്കെടുത്തു.
