ജില്ലയിൽ ഇന്ന് 622 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ -601

• ഉറവിടമറിയാത്തവർ- 19

• ആരോഗ്യ പ്രവർത്തകർ – 1
.
• ഇന്ന് 963 പേർ രോഗ മുക്തി നേടി.

• ഇന്ന് 781 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1717 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 31107 ആണ്.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7357 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 5978 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 10.4 ആണ് .

.ഇന്ന് 143 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 74 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1125 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.