ജില്ലാ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന ഓട്ടോറിക്ഷാ മീറ്ററുകളുടെ ഡിസംബര്‍ 30 ലെ പരിശോധന ഡിസംബര്‍ 29 ലേക്കും അളവ് തൂക്ക ഉപകരണങ്ങളുടെ പുനപരിശോധന ഡിസംബര്‍ 30 ലേക്കും മാറ്റി. ആവശ്യമായ രേഖകള്‍ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപകരണങ്ങളുമായി നിശ്ചിത സമയത്ത് എത്തണമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.