കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്ത യുവാവ് മരിച്ചു. മേപ്പാടി വാറക്കോടന്‍ ഷൗക്കത്തലി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിലാണ് സമീപത്ത് ആക്രിക്കട നടത്തുന്ന ഷൗക്കത്ത് മണ്ണിനടില്പ്പെട്ടത്. ഇയാളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മണ്ണിനടിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
