നവംബർ 15 ലോകായുകത ദിനമായി ആചരിക്കും. വൈകുന്നേരം 3ന്  നിയമസഭാ ബാങ്ക്വറ്റ്  ഹാളിൽ നടക്കുന്ന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ. എൻ. രവി മുഖ്യാതിഥിയാകും. ചടങ്ങിൽ നിയമവകുപ്പ് മന്ത്രി പി. രാജീവ്, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

രാവിലെ 10 മണിമുതൽ നിയമ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള പ്രഭാഷണ മത്സരത്തോടെയാണ് ലോകായുക്ത ദിനാഘോഷങ്ങൾ ആരംഭിക്കുക. കേരളത്തിലെ എല്ലാ ലോ കോളേജുകളെയും  പ്രതിനിധീകരിച്ച് മത്സരാർഥികൾ പങ്കെടുക്കും.