വയനാട്: മഴവെള്ളപ്പാച്ചില്‍ തൂണ്‍ തകര്‍ന്നു തെന്നിമാറിയതോടെ നടപ്പാലം അപകടാവസ്ഥയില്‍. നൂല്‍പ്പുഴ പഞ്ചായത്തില്‍ കണ്ണങ്കോട് പ്രദേശത്തെ തോളായി, മാതമംഗലം പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ തൂണാണ് മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. ഇതോടെ പാലത്തിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതായി. ഒന്നര പതിറ്റാണ്ട് മുമ്പാണ് ഈ ഭാഗത്ത് പുഴയ്ക്കു കുറുകെ പാലം നിര്‍മ്മിച്ചത്. ഇരുകരകളിലുള്ളവര്‍ക്കുമുള്ളവര്‍ക്കും കൃഷിയിടത്തിലേക്ക് പോവുന്നതിനും മറ്റും ഈ പാലമാണ് ആശ്രയം. ഒരുവശത്തെ തൂണ്‍ പൂര്‍ണമായി പാലത്തില്‍ നിന്നു വിട്ടാണ് നില്‍ക്കുന്നത്. കൂടാതെ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് മണ്ണ് ഒലിച്ചുപോയിട്ടുമുണ്ട്.
