മിഷന്‍ അന്ത്യോദയ സര്‍വ്വേ 2022-23 ആരംഭിച്ചു. ഫെബ്രുവരി 28 വരെ തുടരും. കേന്ദ്രസര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയം വിഭാവനം ചെയ്യുന്ന മിഷന്‍ അന്ത്യോദയ സര്‍വ്വേ ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിടുള്ളതാണ്.

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളെയും വില്ലേജ് അടിസ്ഥാനത്തില്‍ 21 വിഷയ മേഖലകളിലായി 216 ചോദ്യങ്ങളെ ആസ്പദമാക്കി സ്‌കോര്‍ നല്‍കി ദേശീയതലത്തില്‍ റാങ്കിംഗ് ചെയ്യും. ഇതിനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയോജിത പ്രവര്‍ത്തനങ്ങളിലൂടെയാണ് വിവരശേഖരണം നടത്തുന്നത്. സാമൂഹികവും സാമ്പത്തികവുമായ പുരോഗതി വിലയിരുത്തി വികസന പ്രശ്‌നങ്ങളും വിടവുകളും കണ്ടെത്തി അവ നികത്തുന്നതിനാവശ്യമായ വിവരാധിഷ്ഠിത പദ്ധതികള്‍ തയ്യാറാക്കുന്നതിന് സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കും.