നാടൊന്നാകെ ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ആൾക്കടലായി അമ്പലപ്പുഴ മണ്ഡലം നവകേരള സദസ്സ്. മണ്ഡലത്തിലെ വേദിയായ കപ്പക്കട ഈസ്റ്റ് വെനീസ് മൈതാനത്ത് സ്ത്രീകളും കുട്ടികളും വയോധികരുമുൾപ്പെടെയുള്ള സംഘമായാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായെത്തിയത്. നവകേരളത്തിനായി സർക്കാരിനൊപ്പം ഞങ്ങളും എന്ന ആഹ്വാനമായി കപ്പകട മൈതാനിയിൽ തടിച്ചു കൂടിയ ജനമഹാസാഗരം.

വേദി പലവർണ്ണ കൊടികളും തോരണങ്ങളും കൊണ്ട് മനോഹരമായി  അലങ്കരിച്ചിരുന്നു. തന്നതു കലാരൂപങ്ങളായ അമ്പലപ്പുഴ വേല കളിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ജനപ്രവാഹത്തിനു നടുവിലൂടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടന്നു വന്നത്

മുഖ്യമന്ത്രി പിണറായി വിജയന് കയറിൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രം നൽകി എച്ച്. സലാം എം.എൽ.എ. വരവേറ്റു. സദസ്സ് ആരംഭിക്കുന്നതിനു മുൻപ് മധു പുന്നപ്ര, മനോജ് പുന്നപ്ര എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നിറക്കൂട്ട് ‘നാടൻപാട്ട് പ്രകടനം പരിപാടിയുടെ മാറ്റ് കൂട്ടി.