ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിന് ജനുവരി 17 ന് രാവിലെ 11 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ് ടുസര്ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് മാര്‍ക്ക് ലിസ്റ്റുകള്‍, പി.ജി മാര്‍ക്ക് ലിസ്റ്റ്, എം.ബി.ബി.എസ്, പി.ജി സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി അല്ലെങ്കില്‍ കെ.എസ്.എം.സി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ജനുവരി 17 ന് രാവിലെ 11 ന് ഹാജരാകണം. ഫോണ്‍ : 04862-233075