കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ ഓഫീസ് അറ്റന്‍ഡന്റ് (കാറ്റഗറി നം. 15/2018) തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നവംബര്‍ 4ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര്‍ പരീക്ഷ നടത്തും.  അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ മുഖേന www.kdrb.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.  കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗീകരിച്ച തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ സഹിതം കൃത്യസമയത്ത് പരീക്ഷ കേന്ദ്രത്തില്‍ എത്തണം.  വൈകിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.  പരീക്ഷാ പ്രോഗ്രാം, സിലബസ്സ് തുടങ്ങിയ വിശദ വിവരങ്ങള്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.