ദൃശ്യമാധ്യമരംഗത്ത് നിരവധി അവസരങ്ങളുള്ള തൊഴിലധിഷ്ടിത കോഴ്‌സുകളിലേയ്ക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്‌സുകൾക്കും മെയ് 31 വരെ അപേക്ഷിക്കാം. കെഡിസ്കിന്റെ സ്കോളർഷിപ്പുമുണ്ട്.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ  ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ കോഴ്‌സുകൾക്കും 20 സീറ്റുകളുണ്ട്. വിശദവിവരങ്ങൾക്ക്: 9895788155, 7012690875, www.mediastudies.cdit.org.