തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (ടി.എം.ഇ) ട്രേഡിലേക്ക് നിലവിലുള്ള ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ ഈഴവ/ബെല്ല/തീയ്യ എന്നീ കാറ്റഗറികളിൽ (പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) ഉൾപ്പെടുന്ന ഉദ്യോഗാർഥിക്കുള്ള ഇന്റർവ്യൂ ജൂൺ 14ന് രാവിലെ 11ന് നടത്തും. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എനജിനിയറിങ് ഡിപ്ലോമ/ഡിഗ്രിയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.