സംസ്ഥാനത്തെ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular)  കോഴ്സിന്റെ പ്രവേശന പരീക്ഷയ്ക്കായി സമർപ്പിച്ച  അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ഇതിലെ തിരുത്തലുകൾ 16 നകം  www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം. അപേക്ഷാർത്ഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364.