ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ എം.ടെക് ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 27 ന് സ്പോട്ട് അഡ്മിഷൻ നടക്കും. ബ.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എം.സി.എ.പി പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഒന്നാം വർഷ കോഴ്സ് വർക്ക് ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺ ഹില്ലിലും, രണ്ടാം വർഷം ക്രഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ ഐഐടികളിൽ പ്രോജക്ട് വർക്കും, ഇന്റേൺഷിപ്പും ചെയ്യുവാനുള്ള അവസരവുമുണ്ട്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും ഒഴിവുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഈ കോഴ്സിനും ബാധകമായിരിക്കും.
GATE യോഗ്യത ഉള്ളവർക്ക് എഐസിടിഇ യുടെ സ്കോളർഷിപ്പ് ലഭിക്കും. എസ്.സി/ എസ്.ടി/ ഒ.ഇ.സി സംവരണ വിഭാഗക്കാർക്ക് ഫ്രീ ആയി പഠിക്കുവാനുള്ള അവസരവുമുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in. ഫോൺ: 7736136161, 9995527866, 9995527865.