സംസ്ഥാന സർക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ ഒക്ടോബർ 13 ഇന്റർനാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. 13 ന് ആരംഭിച്ച മത്സരത്തിൽ ഒക്ടോബർ 31 വരെ പങ്കെടുക്കാം. മത്സരത്തിൽ വിജയികളാകുന്ന വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസ് ലഭിക്കും. ദുരന്തനിവാരണം സംബന്ധിച്ചുള്ള അറിവ് ജനങ്ങൾക്കിടയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐഎൽഡിഎമ്മിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/. ഫോൺ: 6235087401.