കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഡിസംബർ 18 രാവിലെ 11 ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുന്നു. അഖില കേരള ചാക്കമർ മഹാസഭ സമർപ്പിച്ച ഹർജി, പെന്തക്കോസ്തു വിഭാഗത്തെ സംസ്ഥാന പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, പെരുംകൊല്ലൻ എന്ന ജാതിപ്പേര് മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം, സാരസ്വത് നോൺ ബ്രാഹ്മിൺ സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് സാരസ്വത് അസോസിയേഷൻ സമർപ്പിച്ച നിവേദനം എന്നിവ പരിഗണിക്കും. സിറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ എ വി ജോർജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
