ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി 29 ന്  മാധ്യമദിനാഘോഷം സംഘടിപ്പിക്കുന്നു.  മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ  12 മണിക്ക്  നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. കോർപറേറ്റ്‌വത്ക്കരണ കാലത്തെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ ദ ടെലിഗ്രാഫിലെ എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ പ്രഭാഷണം നടത്തും.  വിവിധ കോളേജുകളിലെ ജേണലിസം വിദ്യാർത്ഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തും. വകുപ്പ് സെക്രട്ടറി എസ് ഹരികിഷോർ സ്വാഗതം ആശംസിക്കും. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, കെയുഡബ്ല്യുജെ  സംസ്ഥാന കമ്മിറ്റി സെക്രട്ടറി ബി അഭിജിത്ത്, കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിക്കും. വകുപ്പ് ഡയറക്ടർ ടി വി സുഭാഷ് നന്ദി പറയും.