വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിംഗ് പ്രൊഫഷണൽസുകൾക്കുവേണ്ടി നടത്തിവരുന്ന മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 11ന് രാവിലെ 9 മണി മുതൽ കോളേജിൽ നടക്കും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പങ്കെടുക്കാം. പുതിയതായി അപേക്ഷ സ്വീകരിച്ച് രജിസ്റ്റർ ചെയ്ത് അഡ്മിഷൻ നേടാനുള്ള അവസരവും അന്നേ ദിവസം 12 മണിവരെ ഉണ്ടായിരിക്കും.