നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ലൈഫ്, ഹരിതകേരളം, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനങ്ങളുടെ അവലോകനത്തിനും ഭാവി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിനുമായി നവംബർ 27, 28 തിയതികളിൽ ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 27ന് രാവിലെ 10.30ന് പരിപാടി ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുക്കും.
മന്ത്രിമാർക്കു പുറമെ വിവിധ മിഷൻ-വകുപ്പുതല മേധാവികൾ, സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷർ തുടങ്ങിയവർ ശില്പശാലയിൽ സംബന്ധിക്കും.
ശില്പശാല താഴെത്തട്ടിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 21000 ത്തോളം വരുന്ന ജനപ്രതിനിധികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കാണുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും HYPERLINK ”http://www. victers.stichool.gov.in / ”www.victers.stichool.gov.in HYPERLINK ”http://www.victers.stichool. gov.in / ”www.victers.stichool.gov.in എന്ന വെബ്സൈറ്റിലൂടെയും ശില്പശാല തത്സമയം സംപ്രേഷണം ചെയ്യും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങളും സംശയങ്ങളും webapp.ikm.gov.in/navakeralam എന്ന വെബ് സൈറ്റിലൂടെ അറിയിക്കുന്നതിനുളള സൗകര്യവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
27 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ‘ലൈഫ് മിഷൻ അവലോകനവും ഭാവിപരിപാടികളും’ സെഷനിൽ മന്ത്രി എ.സി.മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടി അമ്മ എന്നിവർ വകുപ്പുതല പദ്ധതി സംയോജനത്തെ കുറിച്ച് സംസാരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി. കെ. ജോസ്്, പി.എച്ച്. കുര്യൻ, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം. ശിവശങ്കർ, കെ. യു. ആർ. എഫ്. ഡി. സി എം. ഡി എ. അജിത് കുമാർ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, എം.ജി. എൻ. ആർ. ഇ. ജി. എസ് മിഷൻ ഡയറക്ടർ ദിവ്യ.എസ്.അയ്യർ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് 4.30 ന് നടക്കുന്ന ഹരിതകേരളം മിഷൻ അവലോകനവും ഭാവിപരിപാടികളും സെഷനിൽ മന്ത്രിമാരായ അഡ്വ.വി.എസ്.സുനിൽ കുമാർ, അഡ്വ മാത്യു റ്റി.തോമസ് എന്നിവർ സംസാരിക്കും. ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി. എൻ. സീമ അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, കാർഷികോദ്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവർ പ്രവർത്തന അവലോകനവും ഭാവിപരിപാടികളും അവതരിപ്പിക്കും.
28ന് രാവിലെ 9.30ന് ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട സെഷനിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ, ഡയറക്ടർ കെ.വി. മോഹൻ കുമാർ എന്നിവർ മിഷൻ പ്രവർത്തനങ്ങൾ വിശദീകരിക്കും.
11.15ന് നടക്കുന്ന ആർദ്രം മിഷൻ അവലോകനവും ഭാവിപരിപാടികളും സെഷനിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ, ആർദ്രം മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേശവേന്ദ്രകുമാർ തുടങ്ങിയവർ ഭാവി പ്രവർത്തന പരിപാടി വിശദീകരിക്കും.
ഉച്ചയ്ക്ക് രണ്ടിന് മിഷനുകളുടെ സാമ്പത്തികവശങ്ങളും ജനകീയാസൂത്രണവുമായുളള ഏകോപനവും സെഷനിൽ ധനമന്ത്രി ഡോ.റ്റി.എം.തോമസ് ഐസക് വിഷയാവതരണം നടത്തും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രൻ, അംഗം ഡോ.കെ.എൻ. ഹരിലാൽ, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.വി.വേണു, കില ഡയറക്ടർ ഡോ.ജോയ് ഇളമൺ എന്നിവർ പങ്കെടുക്കും.
വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന സമാപന സെഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്രോഡീകരണ സന്ദേശം നൽകും. മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പളളി, അഡ്വ. മാത്യു റ്റി.തോമസ്, അഡ്വ.വി.എസ്. സുനിൽ കുമാർ, കെ.കെ.ശൈലജ ടീച്ചർ, പ്രൊഫ.സി.രവീന്ദ്രനാഥ്, സർക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്.രഞ്ജിത്, ആസൂത്രണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത എന്നിവർ പങ്കെടുക്കും. ഓരോ സെഷനിലും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അസോസിയേഷൻ പ്രതിനിധികൾ നയിക്കുന്ന ചർച്ച നടക്കും. ശിൽപശാല നടക്കുന്ന ഗിരിദീപം കൺവെൻഷൻ സെന്ററിൽ മീഡിയ സെന്റർ സജ്ജീകരിക്കും.