തലശ്ശേരി ഗവ. ആയുർവേദ ആശുപത്രി, ചിറക്കര ജി.വി.എച്ച്.എസ്.എസ് എന്നിവ ലോക ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. തലശ്ശേരി നഗരസഭ ചെയർപേഴ്‌സൺ ജമുനാറാണി ടീച്ചർ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എൻ.ടി നിഷയിൽ നിന്നും ഹൃദയ രക്ഷയ്ക്കായുള്ള ഔഷധസസ്യങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷബാന ഷാനവാസ് അധ്യക്ഷയായി.

പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി ഓൺലൈൻ ബോധവൽക്കരണ ക്ലാസും പ്രഥമ ശുശ്രൂഷ, ഹൃദയ യോഗ പരിശീലനങ്ങളും നടന്നു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോമൻ, വാർഡ് കൗൺസിലർമാരായ ഷീജ, പി റാഷിദ, പ്രിൻസിപ്പൽ അനിത ടീച്ചർ എന്നിവർ പങ്കെടുത്തു.