പത്തനംതിട്ട ജില്ലാ ക്ഷീരസംഗമം നിറവ് 2025-26 നോടനുബന്ധിച്ച് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്ഷീരമേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്ത്- പന്തളം, ഗ്രാമപഞ്ചായത്ത്- പള്ളിക്കല്‍. മികച്ച ക്ഷീര കര്‍ഷകന്‍- വിമല്‍ വിനോദ്, പൈക്കരയില്‍, കൊറ്റന്‍കുടി, മികച്ച വനിതാ ക്ഷീരകര്‍ഷക – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ, മികച്ച എസ് സി വിഭാഗം ക്ഷീരകര്‍ഷകന്‍ – വി ജെ ബിനോയ്, അരയാഞ്ഞിലിമണ്‍. കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘം – വെച്ചൂച്ചിറ കെയുസിഎസ്. മികച്ച കര്‍ഷകനുള്ള ക്ഷേമനിധി അവാര്‍ഡ് – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ. മികച്ച പാല്‍ ഗുണനിലവാരമുള്ള ക്ഷീരസംഘം – ഓതറ ഈസ്റ്റ് കെയുസിഎസ്. മികച്ച യുവ കര്‍ഷകന്‍ – കെ എം ജോസഫ്, കുറ്റിക്കാട്ടില്‍, വെച്ചൂച്ചിറ, മികച്ച ക്ഷീരസംഘം സെക്രട്ടറി – ബി ഷിബു, കടമ്പനാട് കെയുസിഎസ്.
ഒക്ടോബര്‍ 24 ന് നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് നല്‍കും.