കേന്ദ്ര സര്‍ക്കാര്‍ വ്യക്തിഗത ഇന്‍ഷുറന്‍സിനുണ്ടായിരുന്ന ജി എസ് ടി ഒഴിവാക്കിയതിന്റെ ആനുകൂല്യം ലഭിക്കുന്നതിന് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം പോളിസി ഉടമകളായ കേന്ദ്ര, സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ പോളിസി ബോണ്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക ജി.എസ്.ടി. ഒഴിവാക്കിയുള്ള തുകയ്ക്ക് തുല്യമായി മേലധികാരികള്‍ മുഖേന നിജപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായോ കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ: 0497-2708125,2701425