വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്റെ  ( എസ്.ഐ.ആര്‍)  ഭാഗമായുള്ള എന്യൂമറേഷന്‍ ഫോമിന്റെ ജില്ലാതല വിതരണത്തിന് തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കേരളശ്രീ അവാര്‍ഡ് ജേതാവും ടി കെ എം ഗ്രൂപ്പ് ഓഫ് ചെയര്‍മാനുമായ ഷഹാല്‍ ഹസന്‍ മുസല്യാര്‍, സിനിമ- സീരിയല്‍ താരം അമ്പിളി ദേവി എന്നിവര്‍ക്ക് ഫോമുകള്‍ നല്‍കി. 2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. സമയബന്ധിതമായി വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ സ്ഥിരീകരിക്കാനും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ പേര് ചേര്‍ത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും   ജില്ലാ കലക്ടര്‍ അറിയിച്ചു.