കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിൽ ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന തെക്കേക്കര ഗവ എൽപി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. രണ്ട് നിലകളായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ നാല് ക്ലാസ് മുറികളും ടോയ്ലറ്റും ഒന്നാമത്തെ നിലയിൽ രണ്ട് ക്ലാസ് മുറികളും വിഭാവനം ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ അധ്യക്ഷത വഹിച്ചു. വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ മാസ്റ്റർ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സി.ഐ. വത്സല ടീച്ചർ, എൻ. കാർത്ത്യായനി, ഗ്രാമപഞ്ചായത്ത് അംഗം പി.വി സുരേന്ദ്രൻ, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ.കെ.കെ.പി സംഗീത, മാടായി ബിപിഒ കെ. രഞ്ജിത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. ദാമോദരൻ, ഇ.പി. ബാലക്യഷ്ണൻ, പ്രധാനധ്യാപകൻ ഇ.വി. രമേശൻ മാസ്റ്റർ, എൽ എസ് ജി ഡി അസി.എഞ്ചിനീയർ വി.എസ് സപ്ന, മുൻ ഹെഡ്മാസ്റ്റർ ബി.പി നാരായണൻ മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് വി.വി ഷിബു, മദർ പി ടി.എ. പ്രസിഡന്റ് നീതു ഗിരീഷ്, സീനിയർ അസിസ്റ്റന്റ് കെ.കെ നിത്യ, സ്റ്റാഫ് സെക്രട്ടറി കെ.വി പ്രീത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബി. അബ്ദുള്ള, എം.വി ഉണ്ണികൃഷ്ണൻ, ടി രാജൻ, കെ.കെ ആലിക്കുഞ്ഞി ഹാജി, പി.ടി. ഗോവിന്ദൻ നമ്പ്യാർ, ടി.വി. രമേശൻ എന്നിവർ സംസാരിച്ചു.
