കിള്ളൂർ- ആനയം റോഡ്, എഴുകോൺ- കല്ലട റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. വിഴിഞ്ഞം തുറമുഖം, റോഡുകൾ, ആരോഗ്യ -വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായം, കൃഷി തുടങ്ങി സമസ്ത മേഖലകളിലും വികസന മുന്നേറ്റം തുടരുകയാണെന്നു അദ്ദേഹം പറഞ്ഞു. 62 ലക്ഷം പേർക്കുള്ള ക്ഷേമ പെൻഷൻ വർധിപ്പിച്ചു. 35-നും 60-നും ഇടയിൽ പ്രായമുള്ള വീട്ടമ്മമാർക്ക് ആയിരം രൂപ അനുവദിച്ചു. തൊഴിലുറപ്പ്, അംഗനവാടി, ആശാവർക്കർ എന്നിവർക്കും ആനുകൂല്യം ഉറപ്പാക്കി. പഠനം പൂർത്തിയാക്കിയ യുവതി യുവാക്കൾക്ക് 1000 രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി ആയിരം കോടി രൂപയുടെ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജി. രാജേന്ദ്രൻ നായർ, ആർ. വിജയപ്രകാശ്, പി.എ. എബ്രഹാം, കെ.ഓമനക്കുട്ടൻ, കെ.ബി.ബിജു, മിനി അനിൽ, ആർ.സതീശൻ, ഇരുമ്പനങ്ങാട് ബാബു തുടങ്ങിയവർ പങ്കെടുത്തു.
