കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പഠിക്കുന്ന മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി. ഡിസംബർ 15 വരെയാണ് ദീർഘിപ്പിച്ച സമയം. അപേക്ഷ ഫോം ജില്ലാ ഓഫീസിലും kmtwwfb.org വെബ്സൈറ്റിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ല എക്സിക്യൂട്ടീവ് ഓഫീസറുമായി ബന്ധപ്പെടാം. ഫോൺ: 04936 206355, 9188519862.