പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക ഡയാലിസിസ് ടെക്നിഷ്യൻ നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ഡിപ്ലോമയും കേരളം പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജനുവരി 22 രാവിലെ 10.30 ന് പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
