സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ 26 സാമൂഹ്യ പഠനമുറികളിലേക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍/ ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍, പട്ടിക വര്‍ഗ്ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, സുല്‍ത്താന്‍ ബത്തേരി വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936 221074.