നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
