അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ഉപന്യാസ രചനാ മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വരെ നീട്ടി. സ്‌കൂൾ തലത്തിൽ 8 മുതൽ 12-ാം ക്ലാസ്സുവരെ ‘വിദ്യാഭ്യാസ രംഗത്ത് മ്യൂസിയങ്ങളുടെ സ്വാധീനം’ എന്ന വിഷയത്തിലും കോളേജ് തലത്തിൽ (ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്ക്) ‘വിഭജിത ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ’ എന്ന വിഷയത്തിലുമാണ് ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നത്. എ4 പേപ്പറിൽ ടൈപ്പ് ചെയ്ത് 1500 വാക്കിൽ കവിയാത്ത ഉപന്യാസം സ്‌കൂൾ/കോളേജ്, ഹെഡ് മാസ്റ്റർ/ പ്രിൻസിപ്പൽമാരുടെ ആമുഖ കത്തോടെ museum@niyamasabha.nic.in ൽ ലഭ്യമാക്കണം. വിജയികൾക്ക് 5,000, 3,000, 2,000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. വിശദവിവരങ്ങൾക്ക്: www.niyamasabha.org.