തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ‘ആയ’ തസ്തികയിലേക്ക് ദിവസവേതന നിയമനത്തിന് സെപ്റ്റംബർ 19 രാവിലെ 11 ന് അഭിമുഖം നടത്തും. എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക്: കാഴ്ച പരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം – 14, ഫോൺ: 0471-2328184, 9809664484
