പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉപഭോക്തൃ സംരക്ഷണം, പരിസ്ഥിതി ബോധം, സുസ്ഥിര ഉപഭോഗം എന്നിവ സംബന്ധിച്ച അവബോധം വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള സ്കൂള്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകളില്‍ ലോക ഹരിത ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു.
തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ സ്മിത.കെ.കെ, ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസര്‍ ഗണേശന് എം., ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ റോയി തോമസ്, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി വിനോദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു. ‘വിവേകമുള്ള ഉപഭോക്താവ് പ്രകൃതിയുടെ സംരക്ഷകന്‍ എന്ന വിഷയം ആസ്പദമാക്കി വിദഗ്ധര്‍ വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുകയും, വിഷയം ആസ്പദമാക്കിയുള്ള പോസ്റ്റര്‍ മത്സരം നടത്തുകയും ചെയ്തു.
